Contact us

ഗണപതി ഹോമവും ഭഗവതി സേവയും ( JULY 21st to 25th )

₹899

Instructor: Maha Chandala BabajiLanguage: Malayalam

ദൈനദിന ജീവിതത്തിൽ വിഘ്നനിവാരണത്തിനും, ശുഭഫലങ്ങൾക്കും വേണ്ടി നാം നടത്താറുള്ള ഗണപതി ഹോമവും, ദൈവാനുനുഷ്ടാനങ്ങൾക്കും ആത്മീയ പുരോഗതി നേടാനുമായി ചെയ്യാറുള്ള ഭഗവത് സേവയും സ്വയം ചെയ്തു പരിശീലിക്കാനും പര്യാപ്തത നേടാനുമുള്ള അവസരം ഒരുക്കുകയാണ് യതീഷ ഈ കോഴ്സിലൂടെ.

ഗണപതി ഹോമം
ഗണപതി ഹോമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ, പുതിയ പ്രവർത്തനങ്ങൾക്ക് മുമ്പ് വിജയത്തിന് അനുഗ്രഹം തേടുക, വിദ്യാർത്ഥികൾക്ക് വിജയം നേടാനും, ദോഷപരിഹാരത്തിനും വേണ്ടി ഹോമം ചെയ്യുക എന്നിവയാണ്., ഗ്രഹബാധ ഒഴിയാനും, വിവാഹം, ഗൃഹനിർമ്മാണം തുടങ്ങിയ പുതിയ തുടക്കങ്ങൾക്ക് മുൻപായി വിഘ്‌നങ്ങൾ (പ്രതിബന്ധങ്ങൾ) ഒഴിവാക്കാനും ഗണപതി ഹോമം ചെയ്തു വരുന്നു.

ഭഗവതി സേവ
ദേവീ ആരാധനയുടെ ഭാഗമായുള്ള അതിമനോഹരമായ ഒരു പ്രാചീന ചടങ്ങാണ് ഭഗവത് സേവ (ഭഗവതി സേവ). പ്രധാനമായി കേരളത്തിലെ ക്ഷേത്രങ്ങളിലും വീടുകളിലും സന്ധ്യാകാലത്താണ് ഈ അനുഷ്ടാനം നടത്തുന്നത്. ശ്രീ ഭദ്രകാളിയെ അല്ലെങ്കിൽ ഭഗവതിയെ പ്രധാനദേവതയായി ആരാധിച്ചു കൊണ്ടാണ് ഈ അനുഷ്ടാന ചടങ്ങ് ആചരിക്കുന്നത്.

കുടുംബശാന്തി, സാമ്പത്തിക ആഗ്രഹപൂർത്തി, ദൃഷ്ടിദോഷം, ശത്രുദോഷം എന്നിവ നീക്കുക എന്നതാണ് ഭഗവത് സേവയുടെ ലക്ഷ്യം. സ്ത്രീകളുടെ സുരക്ഷ, ഗർഭധാരണം, ഐശ്വര്യം എന്നിവയ്ക്ക്കും പ്രകൃതി സന്തുലനം നിലനിർത്താനും പ്രകോപിതമായ ദേവികളെ ശാന്തയാക്കാനായും ഭഗവതി സേവ ചെയ്യാറുണ്ട്.

ഭഗവതി സേവയുടെ ഗുണങ്ങൾ :

1. നെഗറ്റീവ് ഊർജ്ജങ്ങൾ നീക്കുന്നു :
ഭഗവതി സേവ മനസ്സ്, വീട് എന്നിവ ശുദ്ധീകരിച്ച് ശാന്തത നൽകുന്നു.

2. ഐശ്വര്യവും ധനസമൃദ്ധിയും നൽകുന്നു :
ഭഗവതിയുടെ അനുഗ്രഹം കൊണ്ട് സമൃദ്ധിയും സ്ഥിരതയും വരുന്നു.

3. കുടുംബത്തെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നു :
അപകടങ്ങൾ, രോഗങ്ങൾ മുതലായവയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നു.

4. സ്ത്രൈണ-പുരുഷ ഊർജ്ജസമതുല്യം ഉണ്ടാക്കുന്നു :
ആന്തരിക സമതുല്യതയും മനസ്സ് ശാന്തതയും ലഭിക്കുന്നു.

5. വീട്ടിലെ കലഹങ്ങൾ കുറയുന്നു :
വൈരുദ്ധ്യങ്ങളും തർക്കങ്ങളും കുറയുന്നു, സമാധാനം പുനസ്ഥാപിക്കുന്നു.

6. ഗ്രഹദോഷങ്ങൾ കുറയ്ക്കുന്നു :
രാഹു-കേതു, ചൊവ്വദോഷം തുടങ്ങിയവക്കുള്ള പരിഹാരമായി സേവനം പ്രവർത്തിക്കുന്നു.

7. സ്ത്രീകൾക്ക് ആരോഗ്യം ലഭിക്കുന്നു :
മാസവിരാമം, ഭ്രൂണക്ഷമത, മാനസികക്ഷതം തുടങ്ങിയവയ്ക്ക് ആശ്വാസം നൽകുന്നു.

8. ആത്മീയ വളർച്ചക്ക് സഹായകമാണ് :
ദേവിയുടെ അനുഗ്രഹം ആത്മശക്തി വർധിപ്പിക്കുന്നു.

9. മനസ്സിലുള്ള ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നു :
നല്ല ഉദ്ദേശത്തോടെ സേവനം നടത്തുമ്പോൾ, ദൈവിക അനുഗ്രഹത്തോടെ മനസ്സിലുള്ള ആഗ്രഹങ്ങൾ
സാധിക്കാൻ സഹായിക്കുന്നു

10. ഗർഭധാരണത്തിനും ആരോഗ്യമുള്ള സന്താനത്തിനും സഹായിക്കുന്നു :
ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സന്താന ഭാഗ്യവും നൽകുന്നു.

FAQs

ഗണപതി ഹോമം എന്തിനാണ് ചെയ്യുന്നത്?

ഉ: തൊഴിൽ, പഠനം, വിവാഹം തുടങ്ങിയവയിൽ വിജയത്തിനും, എല്ലാ വിഘ്നങ്ങളും നീക്കം ചെയ്യാനും നവഗ്രഹ ദോഷം ഉള്ളവർക്കുമാണ് ഗണപതി ഹോമം ചെയ്യുന്നത്.

ഹോമം ചെയ്യാൻ ഏറ്റവും അനുയോജ്യമായ ദിവസം എത്ര?

ഉ: ശുഭ ദിവസങ്ങളായ ചൊവ്വ, വ്യാഴം, ഞായർ, ചതുര്‍ത്ഥി, വിശേഷിച്ച് വിനായക ചതുര്‍ത്ഥി. ശുഭമുഹൂർത്തത്തിൽ ചെയ്യുന്നത്.

ഹോമം ആരാണ് നടത്തുന്നത്?

ഉ: പൂജ വിധികൾ അറിയുന്ന ആചാര്യന്മാർ അല്ലെങ്കിൽ ഹോമം പഠിച്ച ആളുകൾക്കും വീട്ടിൽ ആത്മാർത്ഥതയോടെ സ്വയം ചെയ്യാൻ സാധീക്കും.

ഹോമം വീട്ടിൽ നടത്താമോ?

ഉ: അതെ, വീട്ടിൽ പോലും ഗണപതി ഹോമം നടത്താം. നല്ല ദിവസം തിരഞ്ഞെടുത്ത് ശുഭ മുഹൂർത്തത്തിൽ ചെയ്യണം.

ഗണപതിയെ ആദ്യം പ്രാർത്ഥിക്കേണ്ടതെന്തുകൊണ്ട്?

ഉ: അദ്ദേഹം വിഘ്‌നേശ്വരൻ (തടസ്സങ്ങൾ നീക്കുന്ന ഈശ്വര ചൈതന്യമാണ്) ആയതുകൊണ്ടാണ് എല്ലാ കാര്യങ്ങൾക്കുമുമ്പ് അദ്ദേഹത്തെ പ്രാർത്ഥിക്കുന്നത്.

ഭഗവതി സേവ എന്താണ്?

ഉ:ദേവിയെ ആരാധിക്കുന്ന പ്രത്യേക പൂജയാണ് ഭഗവതി സേവ.

ഭഗവതിയെ എന്തിനാണ് പൂജിക്കുന്നത്?

ഉ: കഷ്ടതകൾ അകറ്റാനും ഐശ്വര്യം ലഭിക്കാനും

പെൺകുട്ടികൾക്കും ഈ പൂജ ചെയ്യാമോ?

ഉ : തീർച്ചയായും ഏവർക്കും ഭക്തിയോടെ ചെയ്യാവുന്ന പൂജയാണിത്.

ഭഗവതി സേവ എവിടെ എപ്പോൾ ചെയ്യാം?

ഉ :ചൊവ്വ, വെള്ളിയാഴ്ച,, അമാവാസ്യ, പൗർണമി ദിവസങ്ങളിൽ ക്ഷേത്രത്തിലോ അല്ലെങ്കിൽ വീട്ടിലോ ചെയ്യാം.

ഗവതി സേവയുടെ സമയത്ത് എന്തൊക്കെ ഉപകരണങ്ങൾ ഉപയോഗിക്കുന്നു?

ഉ : താളം, ഇടയ്ക്ക, ശംഖം, വിളക്കുകൾ, ശ്ലോകപുസ്തകം