Contact us

Saundarya Lahari

Online (Live & Recorded Sessions)

₹2,001

₹4,001

Instructor: Vidyasagar GurumurthyLanguage: Malayalam

സൗന്ദര്യ ലഹരി

ശ്രീ ആദിശങ്കരാചാര്യർ രചിച്ച അത്യന്തം പ്രസിദ്ധമായ ഒരു ആധ്യാത്മിക-കാവ്യരചനയാണ് സൗന്ദര്യ ലഹരി.

ദേവിയുടെ ശക്തിയും ശിവൻ്റെ ശക്തിയും ഒന്നാകുമ്പോൾ മാത്രമേ ലോകം സൃഷ്ടിക്കപ്പെടുന്നുള്ളൂ എന്ന മഹത്തായ ആശയമാണ് ആചാര്യ സ്വാമികൾ ഈ കാവ്യത്തിലൂടെ ലോകത്തിന് നൽകുന്നത്. അതീവ കാവ്യാത്മകമായ ഈ കൃതിയിൽ ദേവിയുടെ സൗന്ദര്യവും, ദേവീ ഉപാസനയിലൂടെ ലഭിക്കുന്ന ആത്മജ്ഞാനവും, ആനന്ദവും, വിഭൂതികളും എടുത്ത് പറയുന്നുണ്ട്.

നൂറു ശ്ലോകങ്ങൾ ഉള്ള
ഈ കൃതിയെ രണ്ടു ഭാഗങ്ങളായി വിഭജിക്കാം. ഒന്നു മുതൽ നാല്പത്തി ഒന്നു വരെയുള്ള ശ്ലോകങ്ങൾ ആനന്ദ ലഹരി എന്നറിയപ്പെടുന്നു. ദേവിയുടെ ശ്രേഷ്ഠതയും അനുഗ്രഹശക്തിയും ആണ് അവയിൽ വിവരിക്കുന്നത്.
നാല്പത്തി രണ്ടു മുതൽ നൂറു വരെയുള്ള സൗന്ദര്യ ലഹരിയിൽ ദേവിയുടെ ഭൗതിക സൗന്ദര്യവും അതിനുള്ള ഉപാസനാ മാർഗങ്ങളും ആണ്.

ഓരോ ശ്ലോകവും തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം, ധ്യാന വിദ്യകൾ, ആത്മവിദ്യ, എന്നിവ അടങ്ങിയവയാണ്. ഓരോ ശ്ലോകത്തിനും താന്ത്രിക പ്രാധാന്യമുള്ളതിനാൽ
തന്ത്ര സാധകർ ഈ ശ്ലോകങ്ങൾ ജപം ചെയ്യുന്നു. ആത്മീയതയിലേക്കുള്ള ഉൾവിളിയാണ് ഈ കാവ്യം നൽകുന്നത്.