Contact us

യതിചരിതം

₹1,000

 Published by NityanjaliLanguage: Malayalam

ഗുരു നിത്യചൈതന്യയതിയുടെ ആത്മകഥ

ആത്മീയ ജീവിതത്തിന് പുതുഭാവുകത്വം നല്കിയ യതിയുടെ ആത്മകഥ.

സത്യവും സൗന്ദര്യവും സമാധാനവും നിറഞ്ഞ സംഭവബഹുലമായ ഒരു ജീവിതത്തിൻ്റെ ആവിഷ്ക്കാരം. വേദവും വേദാന്തവും സർവ്വ മതങ്ങളും മിസ്റ്റിസിസവും കലയും സാഹിത്യവും സംഗീതവും ശാസ്ത്രവും മനശ്ശാസ്ത്രവുമെല്ലാം അതിൻ്റെ ആഴത്തിലും പരപ്പിലും യതിയിലൂടെ ഒഴുകി വരുമ്പോൾ അതെല്ലാം മൂല്യങ്ങളുടെ സ്വരലയമായി മാറുന്നത് ഇവിടെ നാം അനുഭവിക്കുന്നു.

തൻ്റെ ആത്മകഥാ കഥനത്തെ കുറിച്ച്
 യതി പറയുന്നത് ഇങ്ങനെ:

"....എന്റെ ചുറ്റും ചരിത്രസംഭവങ്ങൾ വലംവച്ചിട്ടില്ല. എന്റെ വാക്കുകൾക്ക് സമകാലീനജനതയുടെ ശ്രദ്ധ പിടിച്ചെടുക്കുവാനുള്ള നൈർമ്മല്യമോ മൂല്യകാന്തിയോ ഒന്നുമില്ല. തപസ്സിന്റെ മാർഗ്ഗത്തിൽ ചരിക്കുവാൻ ശ്രമിച്ചെങ്കിലും ഒരു തുളസീദാസിന്റെയോ കബീർദാസിന്റെയോ സെയ്ൻ്റ് ഫ്രാൻസിസിന്റെയോ അമലകാന്തി എൻ്റെ ആത്മാവിൽ ഒളിപൂണ്ടു നില്ക്കുന്നില്ല. അങ്ങനെയുള്ള ഒരു നിസ്സാരൻ എന്തിന് ആത്മകഥ എഴുതി എന്നു ചോദിച്ചാൽ ഒരു ഉത്തരമേയുള്ളു. ഒരുവൻ മറ്റൊരുവനെ ചൂണ്ടിക്കാണിച്ച് പരിഹാസം ഊറിനിൽക്കുന്ന ചിരിയോ ദൈന്യതയുളവാക്കുന്ന അനുകമ്പയോ കാണിക്കുന്നതിലും നല്ലതാണ് തന്നെത്തന്നെ ഒരു നിമിത്തമാക്കിക്കൊണ്ട്, മനുഷ്യജീവിതം അവനറിയാതെതന്നെ എത്രയോ പ്രാവശ്യം ഇറി ഇരുളിൽ വീണുപോകുമെന്ന് മറ്റുള്ളവർക്ക് ദൃഷ്ടാന്തമാക്കിക്കൊടുക്കുന്നത്."

Published by 
Nityanjali
symphony of values